മാതങ്കോട് തൂക്ക് പാലം അപകടത്തില്‍.
പനമരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മാതങ്കോട് തൂക്ക് പാലം അപകടത്തില്‍. പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ ശ്രദ്ധ തെറ്റിയാല്‍ പുഴയില്‍ വീഴുന്ന സാഹചര്യം.അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന്് ആക്ഷേപം.
പനമരംപുഴയില്‍ ചെറുകാട്ടൂരിനടുത്ത് മാതങ്കോട് പത്ത് വര്‍ഷം മുമ്പാണ് തൂക്ക് പാലം നിര്‍മ്മിച്ചത്. 25 ലക്ഷത്തില്‍പരം രൂപ ചിലവാക്കിയാണ് പാലം നിര്‍മ്മിച്ചത്. . എന്നാല്‍ യഥാസമയം പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്യാത്തതാണ് കുഴപ്പമായത്. പാലത്തിന്റെ കൈവരിയും ഏതാനും സ്ലാബുകളും തകര്‍ന്ന അവസ്ഥയിലാണ്. കൈവരികള്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ളതായിരുന്നു അതില്‍ പിടിച്ചായിരുന്നു ആളുകള്‍ നടന്നിരുന്നത്. കൈവരിയിലെ ഇടയിലുള്ള സംരക്ഷണ കമ്പികള്‍ പലതും തുരുമ്പെടുക്കുകയും അടര്‍ന്ന് വീഴുകയും ചെയ്തിട്ടുണ്ട്. മാതങ്കോട് ഭാഗത്ത് നിന്ന് നീര്‍വാരത്തേക്ക് തൂക്ക് പാലം വഴിയാണെങ്കില്‍ ഏറെ എളുപ്പമാണ്.പനമരം ടൗണില്‍ എത്താതെ മാനന്തവാടി ഭാഗങ്ങളിലേക്ക് എത്താനും പാലം വഴിയാകുമ്പോള്‍ വളരെ എളുപ്പമാണ്.എറണാകുളത്തുള്ള ഒരു കമ്പനിയാണ് പാലം നിര്‍മ്മിച്ചത്. അന്നത്തെ ജില്ലാ കളക്ടറുടെ ഫണ്ടാണ് പാലത്തിനായി ചിലവഴിച്ചത്.തുടര്‍ന്ന് പാലത്തിന്റെ അറ്റകുറ്റപണി ചെയ്യേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ്.പനമരം പഞ്ചായത്ത് അധികൃതര്‍ മനസ്സ് വെച്ചാലെ പാലത്തിന്റെ ഈ അവസ്ഥക്ക് മാറ്റമുണ്ടാകൂ