വൈത്തിരി പൂക്കോട് കുന്നില്‍ ജെ സി ബി ഉപയോഗിച്ച് വ്യാപകമായി കുന്നിടിച്ച സംഭവം പ്രതിഷേധം ശക്തം.. ഈ ഭാഗത്ത് കുന്നിടിച്ചാല്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഭവിഷതുകള്‍ ചൂണ്ടിക്കാട്ടി ലോക പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീന്‍ക്രോസിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും,ഡി എഫ് ഓയ്ക്കും പരാതി നല്‍കി.വൈത്തിരി പഞ്ചായത്തില്‍ മറക്കാന്‍ പറ്റാത്ത പ്രളയത്തിന്റെ ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് വൈത്തിരിയുടെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ വ്യക്തികള്‍ കുന്നിടിച്ചതും വയലുകള്‍ നികത്തിയതും വലിയ വാര്‍ത്തകളായിരുന്നു എന്നാല്‍ ഇന്ന് സര്‍ക്കാരിന്റെ ആദിവാസി ഭവന നിര്‍മാണ പദ്ധതിയുടെ പേരിലാണ് തളിപുഴ പൂക്കോട് കുന്നില്‍ വലിയ രീതിയില്‍ മണ്ണിടിച്ചിരിക്കുന്നത്.ഈ സംഭവം കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയുകയും ചെയ്തിരുന്നു.ഇപ്പോള്‍ വീണ്ടും ഇതേ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങുമ്പോള്‍ പ്രദേശത്തുള്ളവര്‍ കൂടുതല്‍ ആശങ്കയിലാണ്.ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് സ്ഥലം സന്ദര്‍ശിച് സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്കിയിരിക്കുന്നത്
Sign in
Sign in
Recover your password.
A password will be e-mailed to you.