ബത്തേരി പഴേരി വീട്ടിക്കുറ്റി പ്രദേശത്ത് കടുവ ശല്യം രൂക്ഷം. കഴിഞ്ഞദിവസം പ്രദേശവാസിയായ വീട്ടിക്കുറ്റി രാഘവന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു.വര്‍ദ്ധിച്ചുവരുന്ന കടുവ ശല്യത്തി പരിഹാരം കാണണമെന്നും ആവശ്യം.ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പഴേരി വീട്ടിക്കുറ്റിയില്‍ വച്ച് മേയാന്‍കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ച് കൊന്നത്.
പ്രദേശവാസിയായ വീട്ടികുറ്റി രാഘവന്റെ പശുവിനെയാണ് കടുവ കൊന്നത്. പാതയോരത്ത് കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ പകല്‍സമയത്ത് ആക്രമിച്ച് കൊന്നതെന്നും പിന്നീട് പശുവിന്റെ ജഢം വനപാലകര്‍ വനത്തിലേക്ക് നീക്കിയതായും നാട്ടുകാര്‍ ആരോപിച്ചു.അടുത്തിടെയായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണന്നും ഇതിനുപരിഹാരം കാണണമെന്നുമാണ് ആവശ്യം. മഴ മാറിയതോടെ ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളല്‍ കടുവയുടെയും പുലിയുടെയും ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post