നടപ്പാത നിര്‍മ്മാണം വൈകുന്നു

0

വീടുകളിലേക്കുള്ള നടപ്പാത നിര്‍മ്മാണം വൈകുന്നു. രോഗികളടക്കം പുറംലോകത്തേക്കെത്താന്‍ പെടാപാട് പെടുന്നു. ബത്തേരി നഗരസഭയിലെ കുപ്പാടി സ്‌കൂളിന് സമീപത്തെ 9 കുടുംബങ്ങളാണ് സഞ്ചാരയോഗ്യമായ പാതയില്ലാത്തതിനാല്‍ ദുരിതത്തിലായിരിക്കുന്നത്.
ബത്തേരി നഗരസഭയിലെ ഏഴാം ഡിവിഷനിലെ കുപ്പാടി സ്‌കൂളിന് സമീപത്തെ 9കുടുംബങ്ങളാണ് പുറലോകത്തേക്കെത്താനും തിരികെ വീടുകളിലേക്ക് മടങ്ങാനും സഞ്ചാര്യ യോഗ്യമായ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. റോഡില്‍ നിന്നും അമ്പത് മീറ്ററോളം ദൂരം വരുന്ന മൂന്നടിവീതിയുള്ള നടപ്പാതയാണ് ഈ കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ മഴവെള്ളം കുത്തിയൊഴുകി ഇതുവഴിയുള്ള സഞ്ചാരവും ദുരിതപൂര്‍ണ്ണായിരിക്കുകയാണ്. സ്ഥിരരോഗികളടക്കമുളളവരെ ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകുന്നതിന്നായി വീല്‍ചെയറില്‍ ചുമന്നു കൊണ്ടുപോകേണ്ട ഗതികേടിലാണ് ഇവടത്തുകാര്‍. നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിന്നായി ഫണ്ട് അനുവദിച്ചുവെന്ന് പറയന്നുണ്ടങ്കിലും ഇതുവരെ നടപ്പാത നിര്‍മ്മാണം ആരംഭിച്ചിട്ടില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്ന് തങ്ങളുടെ സഞ്ചാര യോഗ്യമായ നടപ്പാത യാഥാര്‍ഥ്യമാകുമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!