ചില ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
വിദ്യാര്‍ത്ഥിയും,യുവ ഫോട്ടോഗ്രാഫറുമായ അര്‍ജുന്‍.പി.ജോര്‍ജിന്റെ മൊബൈല്‍ ഫോണ്‍ ചിത്രപ്രദര്‍ശനം മാനന്തവാടി പഴശ്ശി സ്മാരക.ഗ്രന്ഥാലയത്തില്‍ തുടങ്ങി.ചില എന്ന പേരിട്ട ഫോട്ടോ പ്രദര്‍ശനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ തന്റെ ഒരു വര്‍ഷ കാലയളവിലെ യാത്രക്കിടയില്‍ പകര്‍ത്തിയ ചില നിമിഷങ്ങളാണ് ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കുന്നത്.
പഴശ്ശി ഗ്രന്ഥാലയത്തിലെ ചിത്രച്ചുമരില്‍ – 11 ദൃശ്യാനുഭവങ്ങളാണ് പ്രദര്‍ശനത്തിലുള്ളത് . കഴിഞ്ഞ ഒരു വര്‍ഷത്തെ അര്‍ജനന്റെ യാത്രക്കിടയിലെ ചില നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചില എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയുമാണ് ചെയ്തത്. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു ഫോട്ടോഗ്രാഫര്‍ അജയ് ബേബി പ്രദര്‍ശന ഫോട്ടോകളെ വിശകലനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്,ഷാജന്‍ ജോസ്, , കെ.എം.മത്തായി, എം.കെ.രവി, എ.കെ ഷാനവാസ്, എ.ജെ. ചാക്കോ, എ.എം നിഷാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി.വി.ജോര്‍ജിന്റെയും തൃശ്ശ്‌ലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മേരി ജോസിന്റെയും മകനായ അര്‍ജുന്‍ ബത്തേരി ഡോണ്‍ ബോസ്‌ക്കോ കോളേജിലെ എഎസ്ഡബ്‌ള്യുവിദ്യാര്‍ത്ഥിയുമാണ്