കുടിവെള്ളത്തിനായി നെട്ടോട്ടം ഓടി കോറോം പെര്‍ലോം നെല്ലേരി കോളനിവാസികള്‍
കുടിവെള്ളത്തിനായി നെട്ടോട്ടം ഓടി കോറോം പെര്‍ലോം നെല്ലേരി കോളനിവാസികള്‍കുടിവെള്ളത്തിനായി
കോളനിവാസികള്‍ വല്ലപ്പോഴും ലഭിക്കുന്ന ജലനിധിയുടെ വെള്ളം മാത്രമാണ് ഇവരുടെ ഏക ആശ്രയം അടിയന്തരമായി കോളനിക്ക് സമീപം കൂടി വെള്ള പദ്ധതി ആരംഭിക്കണമെന്നതാണ് ഇവരുടെ ആവശ്യം.വേനല്‍ കനക്കുന്നതോടെ ഇവിടത്തുകാരുടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ആദിവാസി മേഖലക്കായ് ലക്ഷങ്ങള്‍ ചിലവഴിക്കുമ്പോഴാണ് നെല്ലേരി കോളനിക്കാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കോറോം പെര്‍ലോം നെല്ലേരി കോളനിയില്‍ 16 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത് ഇവര്‍ക്ക് കുടിിവെള്ളത്തി്തിനായി ഏക ആശ്രയം ഇപ്പോള്‍ നിലവിിലുള്ള ജലനിധി പദ്ധതിയാണ് ഇതിലാകട്ടെ വെള്ളം വരുന്നത് വല്ലപ്പോഴും മാത്രം .വരുന്ന വെള്ളമാകട്ടേ കലക്കവെള്ളവും .ഈ വെള്ളം കുടിക്കുന്നത് മൂലം കോളനിയിലെ കുട്ടികള്‍ക്ക് ഉള്‍പ്പെടെ പല തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതായും കോളനിവാസികള്‍ പറയുന്നു. പദ്ധതിയില്‍ വെള്ളം ലഭിക്കാനായി ഇവര്‍ മാസം 130 രൂപയുംനല്‍കുന്നുമുണ്ട് .ജലനിധി പദ്ധതിയില്‍ വെള്ളം കിട്ടത്തപ്പോള്‍ 2 കിലോമീറ്ററോളം ദൂരം പോയി സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ നിന്നും വേണം വെള്ളം കൊണ്ട് വരാന്‍. ആദിവാസി മേഖലക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുമ്പോഴാണ് നെല്ലേരി കോളനിക്കാന്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. അടിയന്തരായി കോളനിക്ക് സമീപം കൂടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കോളനിക്കാരുടെ ആവശ്യം