ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര -ഗണിത ശാസ്ത്ര -ഐ ടി – പ്രവൃത്തി പരിചയമേള 16, 17 തീയ്യതികളില്‍

0

മാനന്തവാടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര -ഗണിത ശാസ്ത്ര -ഐ ടി – പ്രവൃത്തി പരിചയമേള 16, 17 തീയ്യതികളില്‍ തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

16 ന് മേള ഒ.ആര്‍.കേളു .എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.16 സയന്‍സ് , സോഷ്യല്‍ സയന്‍സ് മേള എന്നിവയും ഐ ടി മേളയിലെ ചില മത്സരങ്ങളും നടക്കും 17 ന് പ്രവര്‍ത്തി പരിചയ മേള,ഗണിത മേളയും ഐ ടി മേളയിലെ ബാക്കി മത്സരങ്ങളും നടക്കും. മേളയില്‍ 239 ഇനങ്ങളിലായി 1800 ഓളം വിദ്യാര്‍ഥികള്‍ മത്സരിക്കും എല്‍.പി.യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്എ, വി.എച്ച്.എസ്.എസ്, എന്നീ നാല് വിഭാഗങ്ങള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്‍ , എ.ഇ.ഒ. ഉഷ ദേവി,പി.ടി. എ. പ്രസിഡണ്ട് സി. പ്രസാദ്,വി കെ മുഹമ്മദാലി,അധ്യാപകരായ റെജി പി കെ , അബ്ദുല്‍ റഷീദ് കെ,ജോബിഷ് ജോണ്‍, ബാബു ടി ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!