പാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ പ്രതിഷേധത്തില്‍

0

പാരിസണ്‍  എസ്റ്റേറ്റ് തൊഴിലാളികളുടെ  ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴി വിതരണം ചെയ്യാനുള്ള മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍. സംയുക്ത തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ 5 ഡിവിഷനുകളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും.ഈ മാസം മുതലാണ് പാരിസണ്‍സ് ഗ്രൂപ്പിന്റെ  കീഴിലുള്ള എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

രണ്ടാം ദിവസവും പ്രതിഷേധം ശക്തം.ഈ മാസം മുതലാണ് പാരിസണ്‍സ് ഗ്രൂപ്പിന്റെ  കീഴിലുള്ള എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഒരു ദിവസം മുഴുവന്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ബാങ്കില്‍ പോയി കൂലി മേടിക്കണം എന്ന അവസ്ഥ വരുമ്പോള്‍കടുത്ത ദുരിതമാണ്.ഇത് സാമ്പത്തിക ബാധ്യതയും തൊഴിലാളികള്‍ക്ക് വരുത്തുന്നുണ്ട്. ഇതിനെതിരെയാണ് ഇന്നലെ മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയത്. ഇന്നലെയും ഇന്നും അഞ്ച് ഡിവിഷനുകളും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.തേറ്റമല ഡിവിഷനില്‍യില്‍ നടന്ന ധര്‍ണ സിഐടിയുസംസ്ഥാന കമ്മിറ്റി അംഗം ആര്‍. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. മജീദ്, അയമു, അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ തീരുമാനം

Leave A Reply

Your email address will not be published.

error: Content is protected !!