ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിച്ചു

0

ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ ബ്ലൈന്‍ഡ് വാക്ക് നടത്തി.കണ്ണുകള്‍ക്ക് മരണത്തിനപ്പുറവും ഒരു ജീവനും കാഴ്ച്ചയുമുണ്ടെന്ന സത്യത്തില്‍, നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിച്ചത്.കാഴച്ച നഷ്ട്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാഴ്ച നഷ്ട്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കി വിദ്യാര്‍ത്ഥികളുടെ ബ്ലൈന്‍ഡ് വാക്ക്.
ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് തലപ്പുഴ , പ്രൊജക്റ്റ് വിഷന്‍, സ്‌നേഹാലയം എന്നിവരുടെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ അനസ് എംഎം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു .. സ്‌നേഹാലയം മെമ്പര്‍ അനസ് , പ്രൊജക്റ്റ് വിഷന്‍ മെമ്പര്‍ സിമി വോളന്റീര്‍ സെക്രട്ടറി അഫ്രീഡി, ദൃശ്യ എന്നിവര്‍ സംസാരിച്ചു. മാനന്തവാടിയിലെ സ്‌കൂളുകളും കോളേജുകളും ബ്ലൈന്‍ഡ് വാക്കില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!