ഉപജില്ലാ സ്‌കൂള്‍ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

0

ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഒക്ടോബര്‍ 31 നവംബര്‍ 1,2 തീയ്യതികളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.4 വിഭാഗങ്ങളിലായി 350 ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ഷൈമ റ്റി ബെന്നി ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.സേവ്യര്‍ അയലൂക്കാരന്‍ അദ്ധ്യക്ഷനായിരുന്നു. മാനന്തവാടി എ.ഇ.ഒ ഉഷാദേവി ടീച്ചര്‍, എടവക ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുബൈദ പുളിയോടിയില്‍,അംബുജാക്ഷി, പി റ്റിഎ പ്രസിഡണ്ട് റെജി പുന്നോലില്‍, ഷാജന്‍ റ്റി.എം , ഹെഡ്മിസ്ട്രസ് മോളി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!