മദ്രസ്സ ശിലാസ്ഥാപനവും പൊതു സമ്മേളനവും
ആറു വാള് റൗളത്തുല്‍ ഉലൂം സെക്കണ്ടറി മദ്രസ്സ പുനര്‍നിര്‍മ്മാണ ശിലാസ്ഥാപനവും പൊതു സമ്മേളനവും ഒക്ടോബര്‍ 12 ന് നടക്കുമെന്ന് മഹല്ല് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം 4 മണിക്ക് മദ്രസ ശിലാസ്ഥാപനവും പൊതു സമ്മേളന ഉദ്ഘാടവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എസ് കെ ജെ യു കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്ല്യാര്‍ മുഖ്യ പ്രഭാഷണവും, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണവും നടത്തും.പണ്ഡിത പ്രമുഖര്‍ സംബന്ധിക്കും. സ്വദേശത്തും വിദേശത്തുമുള്ളവരുടെ സഹകരണത്തോടെ ഒരു കോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മദ്രസ്സയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് പ്രസിഡണ്ട് തോട്ടോളി ഇബ്രാഹിം മാസ്റ്റര്‍, സെക്രട്ടറി സലാം ഹാജി, ട്രഷറര്‍ സൂപ്പി മുസ്ല്യാര്‍, മഹല്ല് ഖത്തീബ് ഹാഷിം ദാരിമി, അമ്മദ് കൊടുവേരി, വൈക്കിലേരി അമ്മദ്, ഖാലിദ് എടക്കോളി, മിഖ്ദാദ് അഹ്സനി എന്നിവര്‍ പങ്കെടുത്തു.