സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം നടത്തി.

0

കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറ കോളനിയില്‍ സമൂഹ്യ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി ഉദ്ഘാടനം ചെയ്തു .ഊരുമൂപ്പന്‍ കുരുന്ദന്‍,ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ജി അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ലേഖ പുരുഷോത്തമന്‍, സി.പി ഒ ഗോപാലകൃഷ്ണന്‍, എസ് റ്റി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കോഴിക്കോട് ഐ.എസ് എംന്റെ ഭൂരിതാശ്വാസ കിറ്റ് വിതരണം നടത്തി. ഷെഫീഖ് കോവൂര്‍, അനീഷ് പുത്തൂര്‍, റഹീം പുതിയങ്ങാടി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!