പദ്ധതിക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയായി

0

പെരിക്കല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കായി വാങ്ങിയ സ്ഥലത്ത് ബസുകള്‍ക്ക് പാര്‍ക്കിങ്ങ് ഒരുക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.പഞ്ചായത്ത് ഏറ്റെടുത്ത 2 ഏക്കര്‍ സ്ഥലത്ത് പാര്‍ക്കിങ്ങിനായി ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു.ഇതിന് പരിഹാരമായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചത്.കെ.എസ്ആര്‍.ടി.സി ഡിപ്പോക്കായി പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളി സൗജന്യമായി ഒരേക്കര്‍ സ്ഥലവും, ഒരേക്കര്‍ വിലക്കും നല്‍കിയെങ്കിലും വര്‍ഷങ്ങളായി യാതൊരു പ്രവര്‍ത്തിയും നടത്താതു മൂലം രാത്രികാലങ്ങളില്‍ പാതയോരത്ത് തന്നെ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയായിരുന്നു. ടെണ്ടര്‍ നടപടി പൂര്‍ത്തിയായതോടെ ഈ സാമ്പത്തിക വര്‍ഷം തന്നെ ബസുകള്‍ പൂര്‍ണ്ണമായും ഡിപ്പോക്കായി വിട്ടു കൊടുത്ത സ്ഥലത്ത് ജീവനക്കാര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നതിനുമുള്ള സൗകര്യങ്ങളും ഉടന്‍ തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!