റവന്യൂ പട്ടയ ഭൂമിയില്‍ 491 കോടിയുടെ വീട്ടി നശിക്കുന്നു

0

ജില്ലയിലെ റവന്യൂ പട്ടയ ഭൂമികളില്‍ ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചു മണ്ണടിയുന്നത് 491 കോടി രൂപയുടെ വീട്ടിമരങ്ങള്‍ കാലപ്പഴക്കം കൊണ്ടും മറ്റും നശിച്ചുപോകുന്നവയും വീണ് പോയവയുമായ മരങ്ങളുടെ കണക്കാണിത്.

വയനാട്ടിലെ റവന്യു പട്ടയ ഭുമിയില്‍ ആകെയുള്ളത് 22570 വീട്ടിമരങ്ങളാണ്.ഇതില്‍ 10905 മരങ്ങളാണ് മണ്ണില്‍വീണ് നശിച്ച് മണ്ണോട് ചേരുന്നത്. ഇങ്ങനെ നശിക്കുന്നത് 491 കോടി രൂപയുടെ മരങ്ങളാണെന്നാണ് കണക്കാക്കുന്നത്.1960 ലെ ലാന്റ് അസൈന്‍മെന്റ് നിയമങ്ങളാണ് ഈ മരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് തടസ്സമാകുന്നത്. സ്വന്തം പറമ്പിലും ഈട്ടിമരങ്ങള്‍ പോലും വെട്ടിമാറ്റാനോ വില്‍ക്കാനോ പരിപാലിക്കുന്ന കര്‍ഷകന് അവകാശമില്ല. ഈട്ടി റിസര്‍വ്വ് ചെയ്ത മരമാണ് 1960 ലെ ലാന്റ് അസൈന്‍മെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും കര്‍ഷകര്‍ക്ക് മരത്തിന്‍മേല്‍ അവകാശം നല്‍കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.റവന്യു പട്ടയ ഭൂമി സംരക്ഷണ സമിതി നേതൃത്വത്തില്‍ ശനിയാഴ്ച്ച കല്‍പ്പറ്റയില്‍ വീട്ടി മരങ്ങള്‍ കര്‍ഷകന് നല്‍കണമെന്ന ആവിശ്യം ഉന്നയിച്ച് കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ കര്‍ഷകരുടെ പേരില്‍ മുതലകണ്ണീരൊഴുക്കുന്നര്‍ മാറി മാറി അധികാരത്തില്‍ വരുമ്പോഴും ഒന്നും ചെയുന്നില്ലെന്നത് ചൂണ്ടി കാണ്ടിക്കുന്നുണ്ട്. പൊതു ഖജനാവിലെക്ക് മുതല്‍കൂട്ടാവേണ്ട കോടികളാണ് മണ്ണില്‍ ദ്രവിച്ചുതീര്‍ന്നു.

Leave A Reply

Your email address will not be published.

error: Content is protected !!