മലേഷ്യന്‍ സിട്രസ് എന്ന നാരങ്ങഇനത്തില്‍പ്പെട്ട് ഫലമവര്‍ഗ്ഗമാണ് വയനാട്ടിലെ കാലവസ്ഥയിലും വളരുന്നത്. ജി എസ് ടിവകുപ്പില്‍ ഉദ്യോഗസ്ഥനായ ഓടപ്പള്ളം ഗൗരീശങ്കരം ഗിരീഷാണ് തന്റെ കൃഷിയിടത്തില്‍ മലേഷ്യന്‍ സിട്രസെന്ന വിദേശയിനം നാരങ്ങ കൃഷിചെയ്തിരിക്കുന്നത്. പൂനയില്‍ നിന്നുമാണ് തൈകള്‍ ഇവിടെയത്തിച്ചത്. വയനാട്ടില്‍ ആദ്യമായിട്ടാണ് മലേഷ്യന്‍ സിട്രസ് കൃഷിചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്റാണ് ഈ ഫലവര്‍ഗ്ഗത്തിനുള്ളത്. സാധാരണ ഓറഞ്ചിന്റെ വലിപ്പത്തിലുള്ള ഈ പഴവര്‍ഗ്ഗത്തിന്റെ രുചി ചെറിയകയ്പ്പ് കലര്‍ന്നതാണ്. വളരെ പോഷക ഗുണങ്ങളുള്ള ഈ ഫലം ജൂസ് ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഇവിടെ ഇതിനുമാര്‍ക്കറ്റില്ലങ്കിലും വിദേശത്തേക്ക് എജന്‍സിവഴിയാണ് ഇവ ശേഖരിച്ച് കൊണ്ടുപോകുന്നത്. നല്ലവിലയും ഈ ഫലവര്‍ഗ്ഗത്തിന് കര്‍ഷകന് ലഭിക്കും. തണ്ടില്‍ മുള്ളുകളുള്ള ഈ ഫലവര്‍ഗ്ഗച്ചെടിക്ക് വന്യമൃഗശല്യം ഉണ്ടാവില്ലന്നതും കര്‍ഷകര്‍ക്ക് ഗുണമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.