കെ.എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

0

ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതിനു പിന്നാലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതുമാണ് പ്രതിസന്ധിക്ക് കാരണം. ഡ്രൈവര്‍മാര്‍ കുറഞ്ഞതോടെ ഡിപ്പോകളില്‍ നിന്നുള്ള സര്‍വ്വീസുകളും മുടങ്ങുന്നു.

മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ കെ. എസ്. ആര്‍. ടി സി നേരിടുന്നത്. പ്രധാനമായും ജീവനക്കാര്‍ക്ക് കഴിഞ്ഞമാസത്തെ ശമ്പളം ഇതുവരെ നല്‍കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. എല്ലാമാസവും അവസാന പ്രവര്‍ത്തി ദിവസമായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണം എട്ടുദിവസം പിന്നിട്ടിട്ടും ഇതുവരെ ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ജീവനക്കാരില്‍ ശക്തമായി പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മായായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധിരിച്ചാണ് ഇന്ന് ജില്ലയില്‍ ജോലിയെടുക്കുന്നത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് അടുത്തമാസം നാലിന് സംഘടന പണിമുടക്ക് നോട്ടീസും മാനേജ്മെന്റിന് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതും കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയായി. ജില്ലയിലെ മൂന്ന് ഡിപ്പോകളിലും ഡ്രൈവര്‍മാരുടെകുറവിനെ തുടര്‍ന്ന് നിരവധി ഗ്രാമീണ സര്‍വ്വീസുകള്‍ റ്ദ്ദചെയ്തിരിക്കുകയാണ്. മൂന്നു ഡിപ്പോകളില്‍ നിന്നുമായി 116-ാളം എം പാനല്‍ ഡ്രൈവര്‍മാരെയാണ് ഇക്കഴിഞ്ഞ് മൂന്നിന് പിരിച്ചുവിട്ടത്. പൊതുവെ ജില്ലയില്‍ ഡ്രൈവര്‍മാരുടെ കുറവു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. നിലവിലെ പ്രതിസന്ധികള്‍ തരണംചെയ്യണമെങ്കില്‍ മനേജ്മെന്റിന്റെ ഭാഗത്തുനിന്നും ശക്തമായി ഇടപെടല്‍ അത്യാവശ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!