കൂടത്തായി കൊലക്കേസ് അന്നത്തെ എസ് ഐ അന്വേഷണസംഘം വിളിപ്പിച്ചേക്കും
കൂടത്തായി കൊലക്കേസ് പരമ്പരയില്‍ അന്നത്തെ കോടഞ്ചേരി എസ് ഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് അദ്യൂഹങ്ങള്‍ ശക്തം. സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അന്നത്തെ എസ് ഐ ഇപ്പോള്‍ താമസിക്കുന്നത് കമ്പളക്കാട്ട്. കൊലക്കേസ് പരമ്പരയില്‍ ജീവന്‍ നഷ്ടപ്പെട്ട പൊന്നാമറ്റത്തെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ കേസില്‍ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് അന്നത്തെ എസ്ഐ . റോയിയുടെ മരണത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പരാതി ഉണ്ടായിരുന്നില്ല. സയനൈഡിന്റെ അംശം വീട്ടില്‍ നിന്ന് കണ്ടെത്തിയില്ലെന്നും ആര്‍ക്കും സംശയം ഇല്ലാത്തത് കൊണ്ടാണ് കൂടുതല്‍ അന്വേഷണം നടത്താത്തതെന്നും അന്നത്തെ എസ്ഐ പറഞ്ഞു.
റോയി തോമസിന്റെ മരണമാണ് അന്ന് കോടഞ്ചേരി സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന കമ്പളാക്കാട് സ്വദേശിഅന്വേഷിച്ചത്. റോയി തോമസിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.റോയിയുടെ മരണത്തില്‍ അസ്വാഭാവികതയ്ക്ക് അന്ന് പോലിസ് സാഹചര്യങ്ങള്‍ കണ്ടിരുന്നില്ല. സ്പെഷല്‍ ബ്രാഞ്ച് തയ്യാറാക്കിയ രഹസ്യന്വേഷണം റിപ്പോര്‍ട്ടിനു ശേഷം കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ പോലിസ് നടത്തിയ ശ്രമത്തില്‍ കൊലപാതകിയായ ജോളിയ്ക്ക് ചിലശക്തരായ സുഹൃത്തുകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. റോയി തോമസിന്റെ പോസ്റ്റമോര്‍ട്ട് റിപ്പോര്‍ട്ട് സൂക്ഷമമായി പരിശോധിക്കാതെ ജോളിയുടെ മൊഴിമാത്രം വിശ്വസിച്ച് അന്വേഷണം അവസാനിച്ചത് അന്നത്തെ എസ്.ഐ.യെ കുരുക്കി ലാക്കണമെന്ന് സൂചന.