ബൈബിള്‍ കണ്‍വെന്‍ഷന്‍ ഹോദോസ് സംഘടിപ്പിച്ചു
കെ.സി.വൈ.എം മാനന്തവാടി രൂപത ജൂബിലി വര്‍ഷ യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഹോദോസ് സംഘടിപ്പിച്ചു ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന കണ്‍വെന്‍ഷനില്‍ വാഗ്മിയും കിഡ്നി ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഫാദര്‍.ഡേവിസ് ചിറമേല്‍ ക്ലാസ്സ് നയിച്ചു. രൂപത പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അദ്ധ്യക്ഷനായിരുന്നു. രൂപത വികാരി ജനറാള്‍ ഫാദര്‍ അബ്രഹാം നെല്ലിക്കുന്നേല്‍, ഫാദര്‍ അഗസ്റ്റിന്‍ ചിറക്കത്തോട്ടം, ഫാദര്‍ ബിജു കറുകപ്പള്ളി, ജനറല്‍ സെക്രട്ടറി ജിഷിന്‍ മുണ്ടാക്കാതടത്തില്‍, കെ.സി.വൈ.എം.രൂപതാ വൈസ് പ്രസിഡന്റ് അലീന ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.