മകന്റെ കല്യാണത്തിന് ദാനമായി ഭൂരഹിതര്‍ക്ക് 75സെന്റ് ഭൂമി
മകന്റെ കല്ല്യാണത്തോടനുബന്ധിച്ച് 8 നിര്‍ദ്ധന കുടുംബത്തിന് വീട് വെക്കാന്‍ സ്ഥലം നല്‍കിയ കോഴിക്കോട് ക്രൈംബ്രാഞ്ച് സിറ്റി യൂണിറ്റിലെ എസ്.ഐ.വര്‍ഗ്ഗീസ് ചെയ്തത് സമൂഹ മാതൃകയെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിദിയന്‍ കതോലിക്ക ബാവ. കല്ല്യാണത്തിന് കാര്‍മികത്വം വഹിച്ച ശേഷം സ്ഥലത്തിന്റെ രേഖകള്‍ കൈമാറ്റ ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്റെ കല്യാണത്തോടനു ബന്ധിച്ച് നിര്‍ദ്ദനരായ എട്ട് കുടുംബങ്ങള്‍ക്ക് 75 സെന്റ് ഭൂമിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സിറ്റി യൂണിറ്റിലെ എസ്.ഐ.യും മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയുമായ കടുങ്ങാമലയില്‍ കെ.എം.വര്‍ഗ്ഗീസ് നല്‍കിയത്.വര്‍ഗ്ഗീസ് ഭാര്യകെ.ജെ. ബീന ദമ്പതികളുടെ മകന്‍ ഡോണ്‍ വര്‍ഗ്ഗീസിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന 75 സെന്റ് ഭൂമിദാനമായി നല്‍കിയത്.ഒരു സെന്റ് ഭൂമിയോ, വീടോ ഇല്ലാത്ത വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് വീതം ഭൂമിയും, റോഡിനായി പതിനൊന്ന് സെന്റ് ഭൂമിയുമാണ് നല്‍കിയത്.സിപ്‌ളോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന ഡോണ്‍ വര്‍ഗ്ഗീസിന്റെ വധു മദ്ധ്യപ്രദേശ് ജബല്‍പൂര്‍ നോപ്പിയര്‍ ടൗണ്‍ സ്വദേശിസുധീര്‍ ബഞ്ചമിന്‍, അര്‍ച്ചന ബഞ്ചമിന്‍ എന്നിവരുടെ മകള്‍ അങ്കിത ബഞ്ചമിന്റെ വിവാഹമാണ് ഇന്ന് ചെറൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നത്.വര്‍ഗ്ഗീസും കുടുംബവും കാണിച്ച ഈ മാതൃക ഇടകവക്ക് അഭിമാനമെന്ന് വികാരി കെ.കെ.വര്‍ഗ്ഗീസ് പറഞ്ഞു