വയോജന സംഘങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു
വാളാട് തോളക്കര പുനര്‍ജനി, അനശ്വര വയോജന സംഘങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളായ കുംഭ,, ഗോപാല പിള്ള എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മെമ്പര്‍ സല്‍മ മൊയ് ഉല്‍ഘാടനം ചെയ്തു. രാജന്‍ തോളക്കര അധ്യക്ഷനായിരുന്നു. വയോജനങ്ങള്‍ക്ക് ഒത്തുകൂടാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റുമായി തോളക്കരയില്‍ പകല്‍വീട് നിര്‍മിച്ചു നല്‍കാന്‍ കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു. മേരി വയലിപുളിയാനിക്കല്‍, കുമാരി ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.