മുത്തപ്പൻ വെള്ളാട്ടും, ഭഗവതി വെള്ളാട്ടും നടന്നു
മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രത്തിൽ മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ വെള്ളാട്ടും, ഭഗവതി വെള്ളാട്ടും നടന്നു.രണ്ട് നേരവും അന്നദാനവും ഉണ്ടായി എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിൽ മുത്തപ്പൻ വെള്ളാട്ടു മറ്റ് വെള്ളാട്ടുകളും നടന്നു വരുന്നുണ്ട്. ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാർ ,എം.കെ.രാജൻ, കെ.കുമാരൻ, വി.പി.ശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.ഒക്ടോബർ 27 പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നടക്കും അന്ന് മുത്തപ്പൻ, ഭഗവതി, മലക്കാരി, ഗുളികൻ വെള്ളാട്ടും നടക്കും