ഡയാലിസിസ് സെന്റര്‍ റോഡ് നന്നാക്കാന്‍ മെനക്കെടാതെ അധികൃതര്‍
പനമരം ഡയാലിസിസ് സെന്റര്‍ റോഡ് ചളിക്കുളമായി. നന്നാക്കാന്‍ മെനക്കെടാതെ അധികൃതര്‍. വലയുന്നത് 100 കണക്കിന് രോഗികള്‍ റോഡിന്റെ ദുരാവസ്ഥയില്‍ ദിവസവും രോഗികള്‍ വലയുമ്പോള്‍ അധികൃതര്‍ അനങ്ങാപറ നയം തുടരുകയാണ്. അശാസ്ത്രിയമായ നിര്‍മ്മാണമാണ് ദുരാവസ്ഥയ്ക്ക് കാരണം ടൗണില്‍ നിന്നും ഹൈസ്‌കൂളിലേക്കുള്ള റോഡില്‍ നിന്നാണ് ഡയാലിസ് സെന്റര്‍ റോഡ് തുടങ്ങുന്നത്. പനമരത്തെ ആശ്രയ പെയിന്‍ ആന്റ് പാലയേറ്റീവ് സെന്റര്‍, ആശുപത്രി ക്വട്ടേഴ്‌സ് വീടുകളിലേക്കുള്ള വഴി എന്നിവ ഈ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. നടക്കാന്‍ കഴിയാത്തതിനാല്‍ രോഗികളും മറ്റും ഇടവഴികളിലൂടെയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. രോഗികളെ കസേരയില്‍ ഇരുത്തി കൊണ്ട് പോകുന്ന കാഴ്ച് പതിവാണ്.ഹൈസ്‌കൂള്‍ റോഡില്‍ നിന്ന് നൂറ് മീറ്റര്‍ നന്നാക്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും ഏതാനും വര്‍ഷം മുമ്പ് പഞ്ചായത്ത് പണം മുടക്കി റോഡ് നന്നാക്കിയതാണ്.അശാസ്ത്രിമായ നിര്‍മ്മാണമാണ് ഇപ്പോഴത്തെ വെള്ളകെട്ടിന് കാരണം. റോഡ് ഒരു മുന്നടി ഉയര്‍ത്തി ഓവ് ചാലുകള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകു. ആശുപത്രിയോട് അനുബന്ധിച്ച റോഡായതിനാല്‍ പനമരം ബ്ലോക്ക് പഞ്ചായത്താണ് ഈ കാര്യത്തില്‍ കൂടുതല്‍ താല്പര്യമെടുക്കെണ്ടത്. റോഡിന്റെ ദുരാവസ്ഥക്ക് എതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍