പോഷണ്‍ എക്‌സ്പ്രസ്സ് കാരവാനിന് സ്വീകരണം നല്‍കി
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെ പോഷകമാസാചരണം നടത്തുന്നതിന്റ് ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ജനങ്ങളിലെക്കെത്തിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച പോഷണ്‍ എക്‌സ്പ്രസ്സ് കാരവാനിന് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു .ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍, സബ്ബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി, തങ്കമ്മ യേശുദാസ്, ലെജിത, രാജാംബിക എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ ഭക്ഷ്യമേളയും ഉണ്ടായിരുന്നു.