സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദം ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും ഭിന്നശേഷിയുള്ളവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണം എന്ന് ഡി എ ഡബ്ല്യു എഫ് കല്‍പ്പറ്റ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു
2004 മുതല്‍ 2018 വളരെ താല്‍ക്കാലികമായി ജോലി ചെയ്ത ഭിന്നശേഷി ക്കാരെ ബാക് ലോഗ് നികത്തുന്നതിന്റ ഭാഗമായി സ്ഥിരപ്പെടുത്തുക
ഭിന്നശേഷിയുള്ളവരുടെ പെന്‌ഷെന്‍ മൂവായിരം രൂപ യാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഈ മാസം 25 ബന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് നടത്തുന സമരത്തില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു
ഏരിയാ കമ്മിറ്റി പ്രസിഡന്റ് റഷീദ് വെണ്ണിയോടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു പ്രസ്തുത യോഗത്തില്‍ ജോസ് കോട്ടത്തറ സ്വാഗതം പറഞ്ഞു നൗഫല്‍ മേപ്പാടി സിദ്ദിഖ് യൂനുസ് അലി എന്നിവരും സംസാരിച്ചു