പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ 50 കാരന്‍ അറസ്റ്റില്‍

0

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ 50കാരന്‍ അറസ്റ്റില്‍. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മലപ്പുറം സ്വദേശിയും നിലവില്‍ കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നയാളുമായ പള്ളിയിലവളപ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലന്‍(50)ആണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരം അറസ്റ്റിലായ ഇയാളെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. 14 കാരനെ പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ബാലചന്ദ്രന്‍ ബലമായി മദ്യം നല്‍കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി തളര്‍ന്ന് വീണ കുട്ടിയെ ബന്ധുക്കള്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ 2017 ലും ഇതേ സ്റ്റേഷനില്‍ പോക്‌സോ കേസുണ്ട്. ഇതില്‍ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും സമാന കേസില്‍ ഉള്‍പ്പെടുകയായിരുന്നു. കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പളനിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!