പന്തം കൊളുത്തി പ്രകടനം നടത്തി
ജില്ലയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന മുഴുവന്‍ അന്തര്‍ സംസ്ഥാന രാത്രിയാത്രാ നിരോധനവും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി വികസന സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മാനന്തവാടി നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.തുടര്‍ന്ന്ഗാന്ധി പാര്‍ക്കില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു. പ്രകടനത്തിന് പ്രസിഡന്റ് ഇ. ഡി .ജോസഫ്, സെക്രട്ടറി ബെസ്സി പാറയ്ക്കല്‍,ബ്രാന്‍ അലി അഡ്വ.പി.ജെ ജോര്‍ജ്ജ്, കെ എം ഷിനോജ്, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, കെ മുസ്ഥഫ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി