എസ് ഡി പി ഐ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യാ മാനന്തവാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വ്യാപാരഭവനില്‍ പാര്‍ട്ടി ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലം നേതൃത്വത്തിന് ഏകദിന അടിസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.പ്രത്യാശയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ധീന്‍ തച്ചോണം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ഷമീര്‍ പിലാക്കാവ്, മണ്ഡലം വൈസ് പ്രസിഡന്റ് നൗഫല്‍ പഞ്ചാരക്കൊല്ലി, ഖജാന്‍ജി എ കെ അബ്ദുള്ള, സെക്രട്ടറിമാരായ അലി പടിക്കല്‍കണ്ടി, ഫൈസല്‍ പി കെ, തുടങ്ങിയവര്‍ സംസാരിച്ചു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ്, വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, ജില്ലാ ഖജാന്‍ജി അഡ്വക്കേറ്റ് കെ എ അയൂബ്, തുടങ്ങിയവര്‍ പരിശീലന ക്ലാസ്സുകള്‍ എടുത്തു