വി: അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് തുടക്കമായി
ദ്വാരക ഫൊറോന ദേവലയത്തില്‍ വി: അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് തുടക്കമായി. ഒക്ടോബര്‍ 2 മുതല്‍ 12 വരെയാണ് തിരുനാള്‍ മഹോത്സവം. തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ: ജോസ് തേക്കനാടി പതാക ഉയര്‍ത്തി.പ്രധാന തിരുനാള്‍ 11, 12 തിയ്യതികളിലാണ് നടക്കും.11 ന് വൈകുന്നേരം 5 മണിക്ക് ആഘോഷ പൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനക്ക് കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ലത്തീഞ്ഞും നഗരപ്രദക്ഷിണവും നടക്കും. 12 ന് രാവിലെ 9.30 ന് മാനന്തവാടി രൂപത വികാരി ജനറാള്‍ റവ.ഫാ.അബ്രഹാം നെല്ലിക്കലും തിരുനാള്‍ കുര്‍ബാനക്ക് നേതൃത്വം നല്‍കും തുടര്‍ന്ന് പ്രദിക്ഷിണവും സ്‌നേഹവിരുന്നും നടക്കുന്നതോടെ 11 ദിവസം നടക്കുന്ന തിരുനാളിന് സമാപനമാവും