ശുചിത്വ വാരാചരണത്തിന് തുടക്കമായി.

0

വാരാമ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ശുചിത്വ വാരാചരണത്തിന് തുടക്കമായി. പടിഞ്ഞാറത്തറ ഡാമും പരിസരവും ശുചീകരിച്ചായിരുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാചരണത്തിന് തുടക്കമായത്. സ്‌കൂളിലെ ജെആര്‍എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവര്‍ ശാസ്ത്രീയമായി സംസ്‌കരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ്, പിടിഎ പ്രസിഡന്റ് പി.എ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!