കര്‍ഷക സംഗമം സംഘടിപ്പിച്ചു
കൈരളി കെ വി കെ വാട്ട്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു.കര്‍ഷക അവാര്‍ഡ് ജേതാവ് ആറാട്ടുതറ ഇല്ലത്ത് വയല്‍ ഷാജി എളപ്പുപ്പാറയുടെ കേദാരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ സംഗമത്തിന്റ് ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ജോര്‍ജ്ജ് കളമ്പുകാട്ട് അധ്യക്ഷനായിരുന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍, പി എം ജോഷി, സജിവ് തിരുക്കുളം എന്നിവര്‍ സംസാരിച്ചു. വാട്ട്‌സ് ഗ്രൂപ്പ് സമാഹരിച്ച പ്രളയ ദുരിതാശ്വാസ ധനസഹായമായ രണ്ട് ലക്ഷത്തോളം രൂപ എം എല്‍ എ ക്ക് കൈമാറി. സംസ്ഥാനത്തിന്റെ 10 ജില്ലകളില്‍ നിന്നായി പ്രമുഖരായ 40 ഓളം കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു.