ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സമ്മേളനം നടത്തി
ലോട്ടറി തൊഴില്‍ രംഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യുവിന് കഴിഞ്ഞതായി ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും യുണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.ആര്‍.ജയപ്രകാശ്. യൂണിയന്‍ ജില്ലാ സമ്മേളനം മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോട്ടറികളുടെ ജി.എസ്.ടി.ഏകീകരണ നടപടികള്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം ഉന്നയിച്ചു.രാത്രിയാത്രാ നിരോധനം പിന്‍വലിക്കുക, ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എം.കെ.ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. എം.വി.ജയരാജന്‍,കെ.വി.മോഹനന്‍, ടി.എസ്.സുരേഷ്, കെ.വി.സുരേഷ്, കെ.എം. വര്‍ക്കി മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.