കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ട്രാഫിക്ക് യൂണിറ്റ് പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ഭിഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവും കല്‍പ്പറ്റ എമിലി സ്വദേശിയുമായ ഷംസുദ്ദീനെ അറസ്റ്റു ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് വരുന്നത് കണ്ട് കൈകാണിച്ച് നിര്‍ത്തിയതാണ് പ്രശ്നത്തിന് കാരണം.
കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഈ കേസുകളില്‍ ജാമ്യം അനുവദിച്ചെങ്കിലും, 2012 ലെ രണ്ട് കേസുകളുമായി ബന്ധപ്പെട്ട് കോടതി റിമാണ്ട് ചെയ്തു. ഷംസുദ്ധീനും, പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ വിഷയങ്ങളുടെ വീഡിയോ ദൃശ്യം യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്