തുടര്‍ സാക്ഷരത മാനന്തവാടി ബ്ലോക്ക് തല കലോത്സവം സംഘടിപ്പിച്ചു.
കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അദ്ധ്യക്ഷനായിരുന്നു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, സാക്ഷരതാ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സോയ നാസര്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ പ്രിന്‍സ്, എ.മുരളീധരന്‍, മംഗലശേരി നാരായണന്‍, എ.കെ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് കലാ പരിപാടികളും നടന്നു.