പോഷണ്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എടവകയില്‍ പോഷണ്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു.സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെ നീണ്ടു നില്‍ക്കുന്ന പോഷകാഹാര പ്രചരണ പരിപാടിയുടെ ഭാഗമായാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. ഇലകള്‍,പഴങ്ങള്‍, വിഷ രഹിത പച്ചക്കറികള്‍, മുട്ട, പാല്‍ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണവും നടന്നു. എക്‌സിബിഷന്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു.