അഷറഫ് കുട്ടായ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്നു
4500 ഓളം അംഗങ്ങളുള്ള അഷറഫ് കുട്ടായ്മയുടെ കല്‍പ്പറ്റ നിയോജക മണ്ഡലം ജനറല്‍ ബോഡി യോഗം ഇത്തവണ കമ്പളക്കാട് നടന്നു. യോഗത്തില്‍ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട മീനങ്ങാടി സ്വദേശി സന്ദീപ് എന്ന കുട്ടിക്ക് വീല്‍ ചെയര്‍ നല്‍കി.കമ്പളക്കാട് നടന്ന ചടങ്ങില്‍ അഷറഫ് കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റ് അഷറഫ് തയ്യില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.അഷറഫ് കൊട്ടെക്കാടന്‍ അദ്ധ്യക്ഷനായിരുന്നു.
അഷറഫ് ചാപ്പാളി, അഷറഫ് പാറക്കണ്ടി,അഷറഫ് നാലകത്ത്,അഷറഫ് കടവന്‍,അഷറഫ് ബത്തേരി
തുടങ്ങി സാസാരിച്ചു. അഷറഫ് എന്ന പേരുവരുന്നവരുടെതാണ് ഈ കൂട്ടായ്മ