കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന മുറയ്ക്ക് ഭൂമി പ്രശ്‌നത്തില്‍ പരിഹാരമാകും.
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന 12 ഏക്കര്‍ സ്ഥലം വനഭൂമിയല്ലെന്നും കുടുംബത്തിന് വിട്ടു കൊണ്ടുക്കണമെന്നും പെറ്റീഷന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്നും സൂചനയുണ്ട്. കെ ബി ഗണേഷ് കുമാര്‍ എംഎല്‍ എ ചെയര്‍മാനായ പെറ്റീഷന്‍സ് കമ്മിറ്റി ഓഗസ്റ്റില്‍ വയനാട്ടിലെത്തി കാഞ്ഞിരത്തിനാല്‍ ഭൂമിയില്‍ പരിശോധനയും തെളിവെടുപ്പും നടത്തിയിരുന്നു. മാനന്തവാടി ആര്‍ടിഒ ആയിരുന്ന എന്‍ എസ് കെ ഉമേഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് തയ്യാറാക്കിയ പെറ്റീഷന്‍സ് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post