സംഘചേതനഗ്രന്ഥാലയം റണ്ണേഴ്‌സ് അപ്
മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ബാലകലോത്സവം 2019 ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സംഘചേതനഗ്രന്ഥാലയം തേറ്റമല താലൂക്ക്തല റണ്ണേഴ്‌സ് അപ് ആയി. യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി 14 ഇനങ്ങളില്‍ താലൂക്കിലെ വിവിധ ബാലവേദി അംഗങ്ങള്‍ മാറ്റുരച്ചു. മത്സര വിജയികളെ ഗ്രന്ഥാലയം നിര്‍വാഹക സമിതി അഭിനന്ദിച്ചു.