എസ്.എം.എസ്. ഡിവൈഎസ്പിക്കെതിരെ ആദിവാസി വികസന പാര്‍ട്ടി
ആദിവാസികള്‍ക്ക് ഗുണപരമല്ലാത്ത മാനന്തവാടിയിലെ എസ്.എം.എസ്. ഡിവൈഎസ്പി ഓഫീസ് അടച്ച് പൂട്ടണമെന്ന് ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമന്‍.എ.വി.പി.യുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി.ഓഫീസിനു മുന്‍പില്‍ പഞ്ചാരകൊല്ലിയിലെ കേളുവും കുടുംബവും തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.ഗുരുതരമായ ആരോപണങ്ങളാണ് മാനന്തവാടിയിലെ എസ്.എം.എസ് ഡി.വൈ.എസ്.പിഓഫീസിനെതിരെ ആദിവാസി വികസന പാര്‍ട്ടി ആരോപിക്കുന്നത്. ആദിവാസി അതിക്രമങ്ങള്‍ക്കെതിരെ തക്ക നടപടി സ്വീകരികേണ്ട പോലീസ് പ്രതികളെ സഹായിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. പഞ്ചാരക്കൊല്ലി യിലെ കേളുവിന്റെ കൃഷികള്‍ നശിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരികാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കേളുവും കുടുംബവും എസ്.എം.എസ്.ഡി.വൈ. എസ്.പി.ഓഫീസിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതെന്നും നെട്ടംമാനി കുഞ്ഞിരാമന്‍ പറഞ്ഞു.വെള്ളന്‍ കാട്ടിമൂല, വിജയന്‍ പടിഞ്ഞാറത്തറ, വിപിന്‍ കൂടമ്മല്‍, സോമശേഖരന്‍, രാധാ തവിഞ്ഞാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേളു ഭാര്യ അമ്മു മകന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.