ഗതാഗതനിരോധനം :പുല്‍പ്പള്ളിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

0

ദേശീയപാതയിലെ യാത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളിയില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനിലും പ്രതിഷേധറാലിയിലും സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷക സംഘടനകള്‍ വ്യാപാരികള്‍, കുടുംബശ്രീ കര്‍ഷക സംഘടനാപ്രതിനിധികളും പങ്കെടുത്തു. കബനി ഓഡിറ്റോറിയത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ടൗണ്‍ ചുറ്റി സ്വതന്ത്യ മൈതാനിയില്‍ സമാപിച്ചു. റാലിയില്‍ സ്ത്രീ പങ്കാളിത്തം ശ്രദ്ധയമായി. വരും ദിവസങ്ങളിലും പ്രതിഷേധ സമരങ്ങള്‍ക്ക് പുല്‍പ്പള്ളി പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചായിരുന്നു ആയിരങ്ങള്‍ പങ്കെടുത്ത റാലി.

Leave A Reply

Your email address will not be published.

error: Content is protected !!