സ്‌കുളില്‍ നിന്ന് പിന്തുണയര്‍പ്പിച്ച് സമരപന്തലിലേക്ക്

0

സമരത്തിന് പിന്തുണയര്‍പ്പിച്ച് സമരപ്പന്തലിലെത്തിയ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ശ്രദ്ധേയരായി. ആനപ്പാറ ഗവ. ഹൈസ്‌കൂളിലെ ,സഫ്‌ന ,നിഹാല എന്നീ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സമരപന്തലിലെത്തി രാവിലെ 10 മണി മുതല്‍ 4 മണി വരെ ഉപവാസം അനുഷ്ഠിച്ചു. പത്ത് മണിക്ക് സമരപന്തലിലെത്തിയ ഇവരെ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഹാരമണിയിച്ച് സ്വീകരിച്ചു .നാടിന് വേണ്ടിയുള്ള സമരമായതിനാലും നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്ക് പിന്തുണ അറിയിച്ചുമാണ്് തങ്ങളിവിടെയെത്തി ഉപവാസം അനുഷ്ഠിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!