കുടുംബശ്രീ അംഗങ്ങളുടെ കലാപ്രകടനങ്ങള്‍ക്ക് വേദിയാകുന്ന അരങ്ങ് ജില്ലാ കലോത്സവം നാളെയും മറ്റന്നാളും മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഇരുനൂറ്റമ്പതോളം കലാകാരികള്‍ പങ്കെടുക്കുന്ന മേള ശനിയാഴ്ച രാവിലെ 10 മണിക്ക് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷത വഹിക്കും.സി.ഡി.എസ്, താലൂക്ക് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാതലമത്സരത്തിലെത്തുന്നത്. 22 ഇനങ്ങളിലായി മത്സരം നടക്കുക