പൂതാടി പഞ്ചായത്തിലെ ചീയമ്പം പാലക്കല്‍ പ്രീജ ദിവാകരനാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്.ചെറുപ്പം മുതല്‍പ്രമേഹംബാധിച്ച് കാലുകളുടെ അസ്ഥി പൊടിയുന്ന രോഗം ഉണ്ടായിരുന്നതിനാല്‍ ചികിത്സയിലായിരുന്നു. ഈയിടെയാണ് ഇരു വൃക്കകളും തകരാറിലായത്. കണ്ണുകളുടെ കാഴ്ചയും ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കിഡ്നി രോഗത്തിന് ഒരുദിവസം ഇടവിട്ട് ഡയാലിസിസ് നടത്തുകയാണിപ്പോള്‍. ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. .ഗ്രാമപ്പഞ്ചായത്തംഗം ടി.വി അനില്‍മോന്‍ ചെയര്‍മാനായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാപ്പിസെറ്റ് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍: 38789523498. ഐ.എഫ്.എസ്.സി. കോഡ് SBIN0008786
Sign in
Sign in
Recover your password.
A password will be e-mailed to you.