മാനന്തവാടി കബനി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തമിഴ്നാട് മുരളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ പനമരം സി.എച്ച് റെസ്‌ക്യു ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. ചങ്ങാടക്കടവ് അണക്കെട്ടിന് സമീപം 50 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ്, വാളാട് റസ്‌ക്യു ടീം അംഗങ്ങളും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ഇന്നലെ 2.30 ഓടെയാണ് എടവക ചങ്ങാടക്കടവ് പുഴയില്‍ ചെക്ക്ഡാം കടക്കുന്നതിനിടെ മുരളിയും സുഹൃത്തും മൈസൂര്‍ സ്വദേശി കുമാറും പുഴയില്‍ അകപ്പെട്ടത് . ഇവരുടെ കൂടെയുണ്ടായിരുന്ന താമരശേരി സ്വദേശിയും പാണ്ടിക്കടവില്‍ ബന്ധുവീട്ടില്‍ താമസക്കാരനുമായ മനു നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുമാറിനെ രക്ഷിച്ചെങ്കിലും മുരളിയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.