മണ്ണിന്റെ മാറ്റമറിയിച്ച് മണ്ണിരകള്‍ ചത്തൊടുങ്ങുന്നു
പ്രളയ ശേഷം മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിന് കാരണം മണ്ണിലുള്ള ഊഷ്മാവിലെ വ്യതിയാനമെന്ന് അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍ ഡോ.കെ അജിത് കുമാര്‍.മണ്ണിരകള്‍ ചത്തൊടുങ്ങുന്നതില്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.2018ലെ പ്രളയത്തിനു ശേഷം മണ്ണിരകളും ഇരുതലമൂരികളും കൂട്ടത്തോടെ ചത്തുപൊങ്ങിയ മേഖലകളിലാണ് ഇക്കുറി ഇതാവര്‍ത്തിക്കുന്നത്. നടവയല്‍ പ്രദേശങ്ങളിലാണ് മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ആപ്രദേശങ്ങളില്‍ ഇന്നലെ വൈകീട്ട് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയരക്ടര്‍ ഡോ.കെ അജിത്തും സംഘവും പരിശോധനക്ക് എത്തിയിരുന്നു. അസി.പ്രെഫ സീന,ആര്‍ സുഭഹാന്‍, ജൂലി എലിസബത്ത് , പ്രെഫ ടി. മൂര്‍ത്തി,ഷാജി പുളിക്കന്‍ പരിശോധനക്ക് ഉണ്ടായിരുന്നു