സൗപര്‍ണ്ണിക സ്‌കൂള്‍ ഓഫ് മ്യൂസിക് ഉദ്ഘാടനം നാളെ

0

സംഗീത പഠനത്തോടൊപ്പം മത്സരങ്ങള്‍ക്ക് പ്രത്യേക പരിശീലനവുമൊരുക്കി സൗപര്‍ണ്ണിക സ്‌കൂള്‍ ഓഫ് മ്യൂസിക് കല്‍പ്പറ്റയില്‍ സെപ്റ്റംബര്‍ 22ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് സൗമ്യ ബിജോയ്, സുചിത്ര ശ്രീധര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലളിതഗാനം, സിനിമാഗാനം, ഗസല്‍, മാപ്പിളപ്പാട്ട്, മലയാളം പദ്യം, ദേശഭക്തിഗാനം, സംഘഗാനം, നാടന്‍പാട്ട്, ഉര്‍ദുഗസല്‍ തുടങ്ങിയവയില്‍ മികച്ച ശിക്ഷണം നല്‍കുന്ന സ്‌കൂളില്‍ കലാലയ മത്സരങ്ങളിലും ഭക്തി ഗാനമേള, ഭജന്‍സ് എന്നിവയിലും പ്രത്യേക പരിശീലനം നല്‍കുന്നു.സംഗീത അധ്യാപികയും പ്രശസ്ത ഗായികയുമായ സൗമ്യ ബിജോയി നേതൃത്വം നല്‍കുന്ന സ്‌കൂള്‍ കല്‍പ്പറ്റ പള്ളിത്താഴെ റോഡില്‍ മലബാര്‍ കോളേജ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. പ്രായ ഭേദമന്യെ ഏവര്‍ക്കും പഠനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!