തീര്‍ഥാടനകേന്ദ്രമായ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയിലെ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാളിന് 22- ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്ത് ദിവസത്തെ തിരുനാളിന് മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് നേതൃത്വം നല്‍കും. തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഒക്ടോബര്‍ രണ്ടിന് നടക്കും. ഇതോടനുബന്ധിച്ച് ദേശത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്കും തുടക്കമാകും. 23 ന് ആരംഭിക്കുന്ന സുവിശേഷമഹായോഗത്തിന് കോഴിക്കോട് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററിലെ സിസ്റ്റര്‍ ജെസ്ലിന്‍ റോസ് ആന്‍ഡ് ടീം നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി വികാരി ഫാ. അതുല്‍ കുമ്പളംപുഴയില്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പെരുമ്പിള്ളില്‍, ബേബി വര്‍ഗീസ്, എ.വി. പൗലോസ് എന്നിവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.