ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 24 ന് രാവിലെ ഒമ്പത് മുതല്‍ ബത്തേരി ഷീലിസച്ച് ഇന്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഭക്ഷ്യസുരക്ഷ പരിശീലനം സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കൂള്‍ബാര്‍, കാറ്ററിംഗ് മേഖലയിലെ ജീവനക്കാര്‍ക്കാണ് ഫുഡ് സേഫ്റ്റി ട്രയ്നിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷനോടുകൂടിയ പരിശീലനം നടത്തുന്നത്. ഭക്ഷണം കൈകാര്യം ചെയ്യുമ്പോള്‍ ശീലിക്കേണ്ട വൃത്തി, ശുചിത്വ ശീലങ്ങള്‍, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 ലെ വ്യവസ്ഥകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൂപ്പര്‍വൈസറി പരിശീലനമാണ് സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എഫ്എസ്എസ്എഐ യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.