സ്റ്റാന്റ് വിത്ത് വയനാടിന്റെ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് വയനാട് നടവയല്‍ സ്വദേശികളായ എബ്രഹാം ലിസി ദമ്പതികളുടെ വയനാട് ബില്‍ഡിങ് പ്രൊഡക്ട്‌സില്‍ നിന്നും 8 ലക്ഷം രൂപയോളം വിലമതിക്കുന്ന കട്ടില, ജനല്‍, വെന്റിലേറ്റര്‍, അലമാര എന്നിവ സംഭാവനയായി നല്‍കി. ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ട് എന്ന് എബ്രഹാം പറഞ്ഞു. ഉല്പന്നങ്ങള്‍ എത്രയും പെട്ടെന്ന് പ്രളയബാധിതരുടെ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കും. സ്റ്റാന്‍ഡ് വിത്ത് വയനാട് പ്രവര്‍ത്തകരായ ഫായിസ് പുത്തൂര്‍, മുഹമ്മദ് ഉവൈസ്, ജിത്തു തമ്പുരാന്‍, ജാബിര്‍ കൈപ്പാണി, മുത്തലിബ് വൈപ്പടി എന്നിവര്‍ സാധനങ്ങള്‍ ഏറ്റു വാങ്ങി.
Sign in
Sign in
Recover your password.
A password will be e-mailed to you.