എം സി പി കാര്‍ഡ് പരിശീലന പരിപാടി നടത്തി
വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള തിരഞ്ഞെടുത്ത കോളനികളില്‍ പ്രവര്‍ത്തിക്കുന്ന ഊര് മിത്ര വളണ്ടിയര്‍മാര്‍ക്കുള്ള എം സി പി കാര്‍ഡ് പരിശീലന പരിപാടി വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നു. പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, പി എച്ച് എന്‍. ഏലിയാമ്മ തുടങ്ങിയവര്‍ ക്ലാസെടുത്തു.