ഇന്ന് ലോക മുള ദിനം:മുള ഉദ്യാനം നിര്‍മിച്ച് തരുവണ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍
ഇന്ന് ലോക മുള ദിനം.പാരിസ്ഥിക സംരക്ഷണത്തിന് മുളകള്‍ നല്‍കുന്ന പ്രാധാന്യം നേരിട്ട് പഠിക്കുകയാണ് തരുവണ ഗവണ്‍മെന്റ് യുപിസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.എട്ട് വര്‍ഷം മുമ്പ് വെറും മണ്‍കൂനയായിരുന്ന സ്ഥലത്ത് വിവിധയിനം മുളകള്‍ നട്ടുവളര്‍ത്തിയാണ് വിദ്യാലയത്തിലെ പാരിസ്ഥിക ക്ലബ്ബ് ആകര്‍ഷകമായ മുള ഉദ്യാനം നിര്‍മിച്ചിരിക്കുന്നത്.ഒരു തൈക്ക് 1000 രൂപാ വിലവരുന്ന ആസാംഗോള്‍ഡ് മുതല്‍ ബുദ്ദാസ്ബെല്ലി,ലാത്തി മുള,ബാംബു,കല്ലന്‍ ജല്ലി തുടങ്ങി 26 ഇനം തൈകളാണ് ഇവിടെ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.
സ്‌കൂള്‍ കെട്ടിട മിര്‍മാണത്തിന് വേണ്ടി കുഴിച്ച് നീക്കി കൂട്ടിയിട്ടിരുന്ന പൊടിമണ്ണിലാണ് എട്ട് വര്‍ഷം മുമ്പ് ലോക മുളദിനത്തില്‍ തരുവണ സ്‌കൂളിലെ പാരിസ്ഥിക ക്ലബ്ബ് മുളതൈകള്‍ നട്ടു പിടിപ്പിച്ചത്.ഒരു തൈക്ക് 1000 രൂപാ വിലവരുന്ന ആസാംഗോള്‍ഡ് മുതല്‍ ബുദ്ദാസ്ബെല്ലി,ലാത്തി മുള,ബാംബു,കല്ലന്‍ ജല്ലി തുടങ്ങി 26 ഇനം തൈകളാണ് ഇവിടെ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ തൈകളെ പരിചരിച്ചതോടെ അന്നത്തെ മണ്‍കൂന ഇന്ന് മനോഹരമായ മുള ഉദ്യാനമായി മാറിക്കഴിഞ്ഞു.മുളകള്‍ മണ്ണൊലിപ്പ് തടയുന്നതും മഴവെള്ളം സംഭരിക്കുന്നതും വേനലില്‍ കുളിര്‍മ പകരുന്നതും ഇന്ന് കുട്ടികള്‍ക്ക് നേരിട്ടനുഭവിക്കാന്‍ കഴിയും. കുട്ടികള്‍ക്കിരിക്കാനും പഠിക്കാനും ശുദ്ധവായു ആസ്വദിക്കാനുമായി തോട്ടത്തില്‍ ഇരിപ്പിടങ്ങളുമൊരുക്കിയിട്ടുണ്ട്.ലോക മുള ദിനത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മുള സംരക്ഷണ പ്രതിജ്ഞയെയുക്കുകയും പുതിയ തൈകള്‍ നട്ടു പിടിപ്പിക്കുകയും ചെയ്യും. ഈവര്‍ഷത്തെ മുളദിനത്തോടനുബന്ധിച്ച പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ കെ കെ സന്തോഷ്,എ പി ബാലകൃഷ്ണന്‍,സജിത് എന്നിവര്‍ നേതൃത്വം നല്‍കി.